28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Chavakkad ബ്ലാങ്ങാട് ബീച്ചിൽ ശക്തമായ വേലിയേറ്റം; തീരശോഷണം ആശങ്കയാകുന്നു

ബ്ലാങ്ങാട് ബീച്ചിൽ ശക്തമായ വേലിയേറ്റം; തീരശോഷണം ആശങ്കയാകുന്നു

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ രൂക്ഷമായ തീരശോഷണം : ആശങ്കയില്‍ നാട്ടുകാരും തീരത്തെ കച്ചവടകാരും. തൃശൂര്‍ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വേലിയെറ്റം മൂലം ഉണ്ടാകുന്ന കടലക്രമണവും തീരശോഷണവും രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസമായി തുടരുന്ന ശക്തമായ വേലിയേറ്റവും കൂറ്റന്‍ തിരമാലകളുമാണ് തീരത്തെ മണ്‍തിട്ടകള്‍ ഇടിച്ച് മണ്ണ് കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നത്. ഇതോടെ കടല്‍ കൂടുതല്‍ കരയിലേക്ക് കയറുന്ന സ്ഥിതിയാണുള്ളത്. കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് തീരത്തെ രണ്ട് കടകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചുമാറ്റേണ്ടി വന്നു. സമീപത്തെ ദ്വാരക ബീച്ചിലും സമാനമായ രീതിയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെയുണ്ടായിരുന്ന നിരവധി കാറ്റാടി മരങ്ങള്‍ വേരോടെ നിലംപൊത്തിക്കഴിഞ്ഞു.ജില്ലയില്‍ ഏറ്റവും കൂടുത വിനോദസഞ്ചാരികള്‍ എത്തുന്ന ബീച്ചുകളില്‍ ഒന്നാണ് ബ്ലാങ്ങാട്. അതുകൊണ്ടുതന്നെ നിലവിലെ പ്രതിഭാസംമൂലം ആശങ്കയിലാണ് നാട്ടുകാര്‍.

ADVERTISEMENT
error: Content is protected !!