ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം കടപുഴകി വീണു

ശക്തമായ കാറ്റിനെ തുടര്‍ന്ന് ചൊവ്വന്നൂരില്‍ വൈദ്യുതി ലൈനിന് മുകളില്‍ മരം കടപുഴകി വീണു. സമുദ്ര നഗര്‍ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന മരമാണ് കടപുഴകി വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടുകയും പോസ്റ്റുകള്‍ ഇളകുകയും ചെയ്തു.

അടുപ്പുട്ടി പള്ളി പെരുന്നാളിനോടനുബന്ധിച്ച് റോഡില്‍ അലങ്കരിച്ചിരുന്ന വൈദ്യുത അലങ്കാരങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരത്തിന്റെ ശാഖകള്‍ റോഡിന് സമീപത്തെ പൊറത്തൂര്‍ പാപ്പച്ചന്‍ എന്നയാളുടെ വീടിന് മുകളിലേക്കും വീണു. വിവരമറിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ , നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ADVERTISEMENT