ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളിലെ പഠനോത്സവം 2025 സംഘടിപ്പിച്ചു. അധ്യാപികയും കവയിത്രിയുമായ പ്രബിത പ്രകാശ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ മുഹമ്മദ് കുട്ടി അധ്യക്ഷനായി. മികവ് പ്രവര്‍ത്തനങ്ങളുടെ അവതരണവും പഠനോല്പന്ന പ്രദര്‍ശനവും ഉണ്ടായി. പി ടി എ പ്രസിഡന്റ് ബിജു ഇയ്യാല്‍, മാതൃസംഘം പ്രസിണ്ടന്റ് നാസിമ സക്കീര്‍ , സ്‌കൂള്‍ ലീഡര്‍ നാജിദ് റിഹാന്‍ കെ.എന്‍ എന്നിവര്‍ സംസാരിച്ചു.പി.ടി എ ഭാരവാഹികളും രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകര്‍ നേതൃത്വം നല്‍കി.