ഫെസ്റ്റിവലുകളില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളുടെ സിനിമയായ മോണോ ആക്ടിന്റെ വിജയാഘോഷം എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്നു. എരുമപ്പെട്ടിയിലെ കലാകാരന്‍മാരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റോയ് തൈക്കാടനാണ്. സിനിമ, സീരിയല്‍, ആര്‍ടിസ്റ്റുകളായ ഗിരിധര്‍, കലാഭവന്‍ നിശാന്ത്, അലന്‍ഡ റോയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.