24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur ടി സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ 119-ാം ജയന്തി ആഘോഷിച്ചു

ടി സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ 119-ാം ജയന്തി ആഘോഷിച്ചു

ആധ്യാത്മികാചാര്യനും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരപോരാളിയും, കവിയുമായിരുന്ന ടി.സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ 119-ാം ജയന്തി ആഘോഷിച്ചു. അഖിലഭാരത ശ്രീ ഗുരുവായൂരപ്പ ഭക്തസമിതിയും, മമ്മിയൂര്‍ ദിവ്യാശ്രീ വിജ്ഞാന ആദ്ധ്യാത്മിക കേന്ദ്രവും ചേര്‍ന്നു നടത്തിയ ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം വേദ സംസ്‌കാര പഠന കേന്ദ്രം ഡയറക്ടര്‍ ഡോ: പി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആചാര്യ സി പി നായര്‍ അധ്യക്ഷനായിരുന്നു. ഭക്ത സമിതി ജനറല്‍ സെക്രട്ടറി സജീവന്‍ നമ്പിയത്ത്, ഗുരുവായൂര്‍ ദേവസ്വം മാനേജര്‍ കെ. പ്രദീപ് കുമാര്‍, ഗുരുവായൂര്‍ ദേവസ്വം മുന്‍ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. നാരായണന്‍, മമ്മിയൂര്‍ വിജയലക്ഷ്മി ടീച്ചര്‍, പി.വിനോദ്, ബി വിജയകുമാരി, കെ സരസ്വതി എന്നിവര്‍ പ്രസംഗിച്ചു. 70 വയസ്സിനു ശേഷം നാരായണീയം പഠനംനടത്തിയ നളിനി ശിവരാമന്‍, കെ ചന്ദ്രമതി, പുന്ന സരസ്വതി അമ്മ , എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നാരായണീയ പാരായണവും നടന്നു.

ADVERTISEMENT
error: Content is protected !!