27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരം​ഗം

തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ, ഡിഎംകെ കോട്ടയിൽ പോലും ടിവികെ തരം​ഗം

53

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.

തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 67 സീറ്റുകളിൽ ടിവികെയും 52 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 50 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വിജയ് രണ്ട് സീറ്റിലും മുന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്.

ADVERTISEMENT
error: Content is protected !!