വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏകദിന ചായക്കട നടത്തി. വയനാടിനൊരു കൈതാങ്ങിനായി എന്ന ശീര്‍ഷകത്തില്‍ എരുമപ്പെട്ടി കടങ്ങോട് സെന്ററിലാണ് ജനകീയ ചായക്കട നടത്തിയത്. രാവിലെ 7 മണി മുതല്‍ ചായക്കട പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവനും കെ.പി.സി.സി നിര്‍മ്മിച്ച് നല്‍കുന്ന 100 വീട് പദ്ധതിയിലേക്ക് നല്‍കും. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ADVERTISEMENT