കാപ്പ നിയമം ലംഘിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ 33 വയസ്സുള്ള ഷമീറാണ് പിടിയിലായത്. ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി സംസ്ഥാനത്ത് ഗുണ്ടകളെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
ADVERTISEMENT