ലഹരി മാഫിയ സംഘത്തിലെ പ്രധാനിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൊളവല്ലൂര്‍ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടില്‍ 28 വയസ്സുള്ള രാഖിലിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ജോഷി,സിവില്‍ പോലീസ് ഓഫീസര്‍മാരായ രവികുമാര്‍, ശ്രീജേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ADVERTISEMENT