പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ മൊയ്തുട്ടി മകന്‍ മുഹ്‌സിന്‍ (24) നെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിമല്‍.വി.വിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതി ജോലിചെയ്യുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, അരുണ്‍ എന്നിവരും ഉണ്ടായിരുന്നു.
ADVERTISEMENT