പോര്‍ക്കുളം കുടുംബശ്രീ സി.ഡി.എസ് കുട്ടികള്‍ക്കായി ബാലസഭ ബാലസദസ്സ് നടത്തി. കുട്ടികളുടെ സര്‍ഗ്ഗശേഷിയേയും വൈജ്ഞാനികപാടവത്തേയും തിരിച്ചറിയുന്നതിനായി വിവിധ കലാപരിപാടികളും സംവാദ സദസ്സും നടത്തിയത്. വിവിധ ബാലസഭകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ബാലസദസ്സ് പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആമിന അദ്ധ്യക്ഷയായി. സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, സി.ഡി.എസ് ചെയര്‍ പേഴ്‌സന്‍ ശ്രീജ മണികണ്ഠന്‍, പഞ്ചാത്ത് അംഗങ്ങളായ രജനി പ്രേമന്‍, വിജിത പ്രജി, സുധന്യ സുനില്‍കുമാര്‍ സി.ഡി.എസ് മെമ്പര്‍മാര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ADVERTISEMENT