എറണാകുളത്ത് പുഴയില്‍ ചാടി മരിച്ച അയ്യമ്പറമ്പ് സ്വദേശിനിയുടെ സംസ്‌ക്കാരം നടത്തി

എറണാകുളം നോര്‍ത്ത് പറവൂര്‍ ചെറായി പാലത്തില്‍ നിന്ന് പുഴയില്‍ ചാടി മരിച്ച കുന്നംകുളം അയ്യമ്പറമ്പ് സ്വദേശിനിയുടെ സംസ്‌ക്കാരം നടത്തി. എറണാകുളം ഗാന്ധിനഗറില്‍ താമസിക്കുന്ന അകതിയൂര്‍ അയ്യംപറമ്പ് ചെറുവത്തൂര്‍ ഷാജന്റെ മകള്‍ 18 വയസ്സുള്ള ഹിമയുടെ സംസ്‌ക്കാരം കുന്നംകുളം വി.നാഗല്‍ ബറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ നടന്നു. ഞായറാഴ്ചയാണ് 18കാരി പാലത്തില്‍ നിന്നും ചാടിയത്. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബ ടീമും നടത്തിയ തെരച്ചിലില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ചാടിയ സ്ഥലത്തില്‍ നിന്നും 300 മീറ്റര്‍ അകലെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നു. കുന്നംകുളം അയ്യംപറമ്പ് സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

ADVERTISEMENT