ടീന്‍ ഇന്ത്യ ടീന്‍ എക്‌സ്‌പോ കൗമാരക്കാരുടെ ബാലോത്സവം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

99

ടീന്‍ ഇന്ത്യ കുന്നംകുളം ഏരിയയുടെ നേതൃത്വത്തില്‍ നടത്തിയ ടീന്‍ ഇന്ത്യ ടീന്‍ എക്‌സ്‌പോ കൗമാരക്കാരുടെ ബാലോത്സവം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനിവ് ചാരിറ്റമ്പിള്‍ ട്രസ്റ്റ് ട്രഷററും രുചി കാറ്ററിംഗ് സര്‍വ്വീസ് ഉടമയുമായ ടി.എ. ഉസ്മാന്‍ ഉത്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷാജു മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. മുജീബ് പട്ടേല്‍ , എം. എ കമറുദീന്‍ , അബ്ദുള്‍ ഫത്താഹ് എന്നിവര്‍ സംസാരിച്ചു. വിവിധയിനം കരകൗശല വസ്തുക്കള്‍, ഭക്ഷണ വിഭവങ്ങള്‍ , ഉപ്പിലിട്ടതും നൊസ്റ്റാള്‍ജിയ മധുര മിഠായികളും , നാടന്‍ പച്ചക്കറികളും , അലങ്കാര മത്സ്യങ്ങളും , അടുക്കള ഉല്‍പ്പന്നങ്ങളുമടങ്ങിയ സ്റ്റാളുകള്‍ ടീന്‍ എക്‌സ്‌പോയെ വേറിട്ട താക്കി. അന്‍സാര്‍ ഓഡിറ്റോറിയത്തിലും കാമ്പസിലുമായി അരങ്ങേറിയ എക്‌സ്‌പോയില്‍ ഗെയിംസ് സ്‌ക്വയര്‍, ആര്‍ട്ട്, മ്യൂസിക്, സ്‌കില്‍ കോര്‍ണര്‍ , ഗ്രാഫ്റ്റ് പ്രദര്‍ശനം , ഫൈവ്‌സ് ഫുട്‌ബോള്‍ തുടങ്ങിയവയും ാെരുക്കിയരുന്നു. വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് ടീന്‍ ഇന്ത്യ രക്ഷാധികാരി ഷാജു മുഹമ്മദുണ്ണി , അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് കമ്മറ്റിയംഗം ഇ.വി എം.ഷെരീഫ് , മാധ്യമം ഏരിയ കോര്‍ഡിനേറ്റര്‍ എം.എ. കമറുദീന്‍ തുടങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലര്‍വാടി ഏരിയ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് , മസ്ജിദ് റഹ്‌മ മഹല്ല് കമ്മറ്റിയംഗം ഷെഹീര്‍ മുഹമ്മത് എന്നിവര്‍ സംസാരിച്ചു.