സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

660

സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചെറുവത്താനി സ്വദേശി അമ്മാട്ട് വീട്ടില്‍ രവിയുടെ മകന്‍ 26 വയസ്സുള്ള കുഞ്ഞന്‍ എന്ന വിഷ്ണുവാണ് ഞായറാഴ്ച്ച രാത്രി മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വിഷ്ണു സ്ഥിരമായി കാവിലക്കാട് ആനയെ കെട്ടുന്ന സ്ഥലത്ത് പോകാറുള്ളത് സുഹൃത്തുക്കള്‍ക്ക് ഇഷ്ടമല്ലെന്ന് പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ യുവാവിനെ ആക്രമിക്കുകയും ബോധരഹിതനായി വീണതോടെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റതാാണെന്നാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ഡോക്ടറെ അറിയിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വിഷ്ണുവിന്റെ മരണമറിഞ്ഞ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയുടെ ജനല്‍ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കൈ ഞരമ്പിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.