24.4 C
Kunnamkulam
Tuesday, September 15, 2026
Home Uncategorized ഗുരുവായൂരില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

78

ഗുരുവായൂരില്‍ മോഷണത്തിന് പദ്ധതിയിട്ടെത്തിയ നിരവധി മോഷണക്കേസുകളിലെ പ്രതിയെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നാഗക്കോട് പുത്തന്‍വീട്ടില്‍ ശരത്തിനെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ ഗുരുവായൂരിലെത്തിയ ശരത്ത് മോഷണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പടിഞ്ഞാറേ നടയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് തിരിച്ചറിയുന്നത്. പേരാമംഗലത്തെ ബാര്‍ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച കേസുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!