തസ്ഫിയ ഖുര്‍ആന്‍ സമ്മേളനവും ജില്ലാ മുജാഹിദ് ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനവും

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തസ്ഫിയ ഖുര്‍ആന്‍ സമ്മേളനവും തൃശ്ശൂര്‍ ജില്ലാ മുജാഹിദ് ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണ ഉദ്ഘാടനവും നടന്നു. പുന്നയൂര്‍ എടക്കര മിനി സെന്ററില്‍ മര്‍ഹും ആലി ഹാജി നഗറില്‍ നടന്ന സമ്മേളനം വിസ്ഡം ജില്ലാ പ്രസിഡണ്ട് കെ.എം.ഹൈദരാലി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ഷാഫി സബാഹി, ശിഹാബ് എടക്കര തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ജനുവരി 19ന് കയ്പമംഗലം കൊപ്രക്കളത്ത് നടക്കുന്ന തൃശ്ശൂര്‍ ജില്ലാ മുജാഹിദ് ആദര്‍ശ സമ്മേളനത്തിന്റെ പ്രചരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ADVERTISEMENT