സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു.

ഞമനേങ്ങാട് എന്‍ എം കെ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ കുടുംബത്തിന് നിര്‍മ്മിച്ചു നല്കുന്നു സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ദാനം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു.ദീര്‍ഘകാലം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ എം കെയുടെ സ്മരണാര്‍ത്ഥം രൂപീകൃതമായ ഞമനേങ്ങാട് എന്‍ എം കെ ഫൗണ്ടേഷന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും ഇത്തരം പ്രവൃത്തികള്‍ വടക്കേക്കാടിന്റെ പ്രസക്തി വാനോളം ഉയര്‍ത്തുന്നുവെന്നും താക്കോല്‍ദാനം നിര്‍വഹിച്ചു കൊണ്ട് വി.ഡി സതീശന്‍ പറഞ്ഞു. ഞമനേങ്ങാട് എന്‍ എം കെ നഗറില്‍ വെച്ച് നടന്ന ചടങ്ങില്‍ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നമ്പീല്‍ എന്‍ എം കെ അദ്ധ്യക്ഷനായി. മുന്‍ എംപിയും കെ.പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ ടി എന്‍ പ്രതാപന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
സോയ ജോസഫ്, ഡിസിസി സെക്രട്ടറിമാരായ അലാവുദ്ദീന്‍, എം.വി ഹൈദര്‍ അലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ ഫസലുല്‍ അലി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അജയ്കുമാര്‍ വൈലേരി, വടക്കേക്കാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ശ്രീധരന്‍ മാക്കാലിക്കല്‍, ഉസ്മാന്‍ മേപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. എന്‍ എം കെ ഫൗണ്ടേഷന്‍ നല്കിയ മൂന്നര സെന്റ് സ്ഥലത്ത് പ്രവാസി വ്യവസായിയും ചാരിറ്റി പ്രവര്‍ത്തകനുമായ അസ്ലാം സലീം ആണ് 680 സ്‌ക്വയര്‍ ഫീറ്റില്‍ 9 ലക്ഷം രൂപ ചിലവഴിച്ച് വീട് നിര്‍മ്മിച്ചു നല്കിയിട്ടുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിലും, വിവിധ മേഘലകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image