26 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നവദമ്പതികള്‍ മാതൃകയായി.

25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നവദമ്പതികള്‍ മാതൃകയായി.

വിവാഹത്തിന് മാറ്റി വെച്ച തുകയില്‍ നിന്നും 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നവദമ്പതികള്‍ മാതൃകയായി. കുന്നംകുളം അകതിയൂര്‍ പറാട്ട് വീട്ടില്‍ വിഗീഷും, വധു കൊങ്ങണൂര്‍ കമ്പിപ്പാലം ചിറ്റേഴത്ത് വീട്ടില്‍ സിനിതയുമാണ് വയനാടിന് കൈതാങ്ങാന്‍ വിവാഹ വേദിയില്‍ വെച്ച് തുക കൈമാറിയത്. എ സി മൊയ്തീന്‍ എംഎല്‍എ ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി കെ വാസു, ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. ഡിവൈഎഫ് ഐ പോര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റാണ് വിഗീഷ്

ADVERTISEMENT
error: Content is protected !!