തണല്‍ ഡയാലിസിസ് സെന്ററില്‍ പുതിയ ഡയാലിസ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു

പുതുതായി സൗജന്യമായി കിട്ടിയ നാല് ഡയാലിസ് മെഷ്യന്‍ വടക്കേകാട് തണല്‍ ഡയാലിസിസ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. പഴൂര്‍ ഉമ്മു മക്കള്‍ , പൂമുഖം ചാരിറ്റബിള്‍ ട്രസ്റ്റ് , ബഷീര്‍ ആന്‍ഡ് ബ്രദേസ് മീനാര്‍ , സമീര്‍ കുവ്വകാട്ടില്‍ എന്നിവരാണ് പുതിയ ഡയാലിസിസ് മിഷ്യനുകള്‍ വാങ്ങി നല്‍കിയത്. ഇതോടെ 9 ഡയാലിസിസ് മിഷ്യനുകളിലായി പ്രതിദിനം നാല്പതോളം പേര്‍ക്ക് ഡയാലിസ് ചെയ്യാന്‍ കഴിയും. തടാകം ഫൗണ്ടേഷനില്‍ നടത്തിയ ചടങ്ങ് നടനും എഴുത്തുകാരനും ചലച്ചിത്ര താരവുമായ വി.കെ. ശ്രീരാമന്‍ ഉത്ഘാടനം ചെയ്തു.
തണല്‍ പ്രസിഡന്റ് അബ്ദു തടാകം അദ്ധ്യക്ഷത വഹിച്ചു. സുബ്രമണ്ണ്യന്‍ , അബ്ദുല്‍ പുന്നയൂര്‍ക്കുളം , അബ്ദുല്‍ ജലീല്‍ പാഴൂര്‍ , വി എം കുഞ്ഞിമുഹമ്മദ് , ലബീബ് ഹസ്സന്‍ , ഉസ്മാന്‍ പള്ളിക്കര , ഫൈസല്‍ , കുഞ്ഞിമുഹമ്മദ് കാരുണ്യം , അഭയം മൈമൂന എന്നിവര്‍ സംസാരിച്ചു. ജോയിന്‍ സെക്രട്ടറി സക്കറിയ കുന്നച്ചാംവീട്ടില്‍ സ്വാഗതവും ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.

ADVERTISEMENT