തെക്കേ പുന്നയൂരില്‍ ഓലമേഞ്ഞ വീടിന് തീപിടിച്ചു

തെക്കേ പുന്നയൂരില്‍ ഓലമേഞ്ഞ വീടിന് തീപിടിച്ചു. വടക്കത്തറയില്‍ മണികണ്ഠന്റെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. മണികണ്ഠനും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. എന്നാല്‍ സംഭവ സമയം വീട്ടില്‍ ആരും ഉണ്ടാവാതിരുന്നത് ആളപായം ഒഴിവാക്കി. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേന അംഗങ്ങള്‍ എത്തി  തീ നിയന്ത്രണ വിധേയമാക്കി. വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചു. ഒന്നര മാസം മുന്‍പാണ് പുതിയ ഓല ഉപയോഗിച്ച് വീട് മേഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ADVERTISEMENT