41-ാ മത് സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളത്ത് തുടക്കമായി. ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, മുന്‍സിപ്പല്‍ ജവഹര്‍ സ്‌ക്വയര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 29 ഓളം മല്‍ത്സരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും. തൃശൂര്‍ ജില്ല സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍.സാംബശിവന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.