ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി

43-ാമത് എരുമപ്പെട്ടി ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി. നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു. ചിറമനങ്ങാട് വാസുണ്ണി ഗുരുക്കള്‍ വിളക്ക് യോഗത്തിന് നേതൃത്വം നല്‍കി. ചടങ്ങില്‍ പതിയാരം തെക്കൂട്ട് സുരേഷ് ഗുരുസ്വാമി, ദേഹണ്ണം കോട്ടപ്പുറം മുരളി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാര്‍ത്ഥികളും മദ്ദളം വിദ്വാന്‍ സുധീഷ് നെല്ലുവായിയുടെ ശിഷ്യന്മാരും ചേര്‍ന്നവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി.

ADVERTISEMENT