കുന്നംകുളം ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമംഗല പ്രശ്‌നം നടന്നു. ക്ഷേത്രം ഭാരവാഹികളായ പുതുവാമനഹരിദാസന്‍ നമ്പൂതിരി, എടക്കാട് ദേവദാസ് ഗുരുക്കള്‍, പെരിങ്ങോട് രാജേഷ് പണിക്കര്‍ എന്നിവരെ ആചാരപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചതോടുകൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണവും പുനരുദ്ധാരണ പ്രവര്‍ത്തികളും ചെയ്യുന്നതിന് ദേവഹിതം അറിയുന്നതിന് വേണ്ടിയാണ് പ്രശ്‌നവിചിന്തനം നടത്തിയത്. രണ്ടു ദിവസം നീണ്ടു നിന്ന പ്രശ്‌ന വിചിന്തനം വ്യാഴാഴ്ച വൈകീട്ട് സമാപിച്ചു.
 
                 
		
 
    
   
    