അകലാട് ബീച്ചില്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. പുന്നയൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡിന്‍ അകലാട് ബീച്ചില്‍
വ്യാഴാഴ്ച ഉച്ചയോടെയാണ് ചത്ത തിമിംഗലത്തിന്റെ ശരീരഭാഗങ്ങള്‍ കരക്കടിഞ്ഞത്. നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ മുജീബ് റഹ്‌മാനെയും, മെമ്പര്‍ അഴിക്കോട് ഫിഷറീസ് വകുപ്പിനെയും വിവരമറിയിച്ചു. തുടര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറും തൃശ്ശുര്‍ വെറ്റിനറി ഡോക്ടറും സ്ഥലത്തെത്തി. പോസ്റ്റ്മാര്‍ട്ടം നടത്തിയതിന് ശേഷം ജഡം കടപ്പുറത്ത് സംസ്‌കരിക്കും.