ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ചിയ്യാനൂര്‍ പാടത്ത് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.ഒരാഴ്ച മുമ്പ് കപ്പൂര്‍ കൊഴിക്കര യില്‍ നിന്ന് കാണാതായ 48 വയസുള്ള പുവത്ത് പറമ്പില്‍ കരീമിനെയാണ് മരിച്ച നിലയില്‍ കണ്ടത്.ചൊവ്വാഴ്ച വൈകിയിട്ട് മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.മൃതദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ തിരിച്ചറിഞ്ഞിരുന്നില്ല.തുടര്‍ന്ന് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.മൃതദേഹം ബുധനാഴ്ച കാലത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

ADVERTISEMENT
Malaya Image 1

Post 3 Image