കുന്നംകുളം ചെറുവത്താനിയിൽ അജ്ഞാത സംഘം വടക്കേക്കാട് സ്വദേശികളായ സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചു ; ഒന്നര പവന്റെ മാല കവർന്നു.

ചെറുവത്താനിയിൽ അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കൽപ്പിച്ചു.
വടക്കേക്കാട് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ 22 വയസ്സുള്ള റെനിൽ, 24 വയസ്സുള്ള രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. റെനിലിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല കവർന്നു. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് വടക്കേക്കാട്ടേക്ക് പോകുന്നതിനിടെ ചെറുവത്താനിയിൽ വെച്ച് രാഹുൽ ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ കഴിയുകയും വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ പെട്രോളുമായി വന്ന് പെട്രോൾ ഒഴിക്കുന്നതിനിടെ നിരവധി ബൈക്കുകളിലായി എത്തിയ പതിനഞ്ചോളം വരുന്ന സംഘം ചെറുവത്താനിയിൽ വെച്ച് യുവാക്കളെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാക്കളെ കയ്യിൽ കരുതിയ ആയുധം കൊണ്ട് നെഞ്ചിന് താഴെയും കയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പറയുന്നു. പരിക്കേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകി.

ADVERTISEMENT