ഗുരുവായൂര്‍ ചാമുണ്ഡ്വേശ്വരി റോഡിലെ നടപ്പാതയില്‍ പത്തി വിടര്‍ത്തി നിന്ന മൂര്‍ഖന്‍ പാമ്പ് നാട്ടുകാരെ ഒന്നരമണിക്കൂറോളം ഭീതിയുടെ മുള്‍ മുനയിലാക്കി. ഉച്ചക്ക് രണ്ടരയോടെയാണ് നടപ്പാതയില്‍ പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാല്‍നടയാത്രികര്‍ കണ്ടത്. സമീപത്തെ റോഡില്‍ നിന്ന് നടപ്പാതയിലേക്ക് പ്രവേശിക്കാന്‍ തിരിയുന്ന ഭാഗത്താണ് പാമ്പ് നിലയുറപ്പിച്ചിരുന്നത്. ഒടുവില്‍ പാമ്പ് പിടുത്തക്കാരെത്തുമ്പോഴേക്കും നാല് മണിയോടെ പാമ്പ് കാനയിലേക്ക് ഇഴഞ്ഞ് പോയി.



