30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ചൂണ്ടല്‍ മേലേക്കാവ് ക്ഷേത്രത്തില്‍ ദേവീഭഗവത നവാഹജ്ഞാന യജ്ഞത്തിന് സമാപനം

ചൂണ്ടല്‍ മേലേക്കാവ് ക്ഷേത്രത്തില്‍ ദേവീഭഗവത നവാഹജ്ഞാന യജ്ഞത്തിന് സമാപനം

16

ചൂണ്ടല്‍ മേലേക്കാവ് ക്ഷേത്രത്തില്‍ ഒന്‍പത് ദിവസമായി നടന്നു വന്നിരുന്ന ദേവീഭഗവത നവാഹജ്ഞാന യജ്ഞത്തിന് സമാപനമായി. യജ്ഞ ശാലയില്‍ 18 ദ്രവ്യങ്ങള്‍ കൊണ്ടുള്ള നിറപറ സമര്‍പ്പണം നടന്നു.വാസുദേവന്‍ വാളേരി സനില വാസുദേവന്‍ എന്നിവര്‍ യജ്ഞശാലയില്‍ ദേവീഭാഗവതം പാരായണത്തിന് നേതൃത്വം നല്‍കി. ദേവീഭഗവത നവാഹജ്ഞാന യജ്ഞത്തിന്റെ ഭാഗമായിസമാപന ദിവസം തായങ്കാവ് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പ്രദക്ഷിണം നടത്തി.യജ്ഞാശാലയില്‍ തിരിച്ചെത്തി ദേവിക്ക് അഭിഷേകം നടത്തി.ദേവീഭഗവത നവാഹജ്ഞാന യഞ്ജം നടന്ന ഒന്‍പത് ദിവസവും ഭക്തജനങ്ങള്‍ക്ക് പ്രാതലും ഉച്ചക്ക് പ്രസാദ ഊട്ടും ,സന്ധ്യക്ക് ഔഷധ കഞ്ഞിയും ഉണ്ടായിരുന്നു. നൂറുകണക്കിന് ഭക്തരാണ് യജ്ഞത്തില്‍ പങ്കെടുക്കാനെത്തിയത്.

 

 

ADVERTISEMENT
error: Content is protected !!