30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു

ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു

25

ചാലിശ്ശേരി പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ദിനാചരണം തൃത്താല എം എല്‍ എ വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സി.സൂര്യ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു,വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിജി സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സവിത അജി,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലില്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലളിത സുന്ദരന്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പാടശേഖര സമിതി ഭാരവാഹികള്‍, പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല എന്നിവര്‍ സംസാരിച്ചു. ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ നിന്നും വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ കാര്‍ഷിക ദിന ഘോഷയാത്ര ആരംഭിച്ച് ചാലിശ്ശേരി പഞ്ചായത്ത് മിനി സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു. മികച്ച് കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. മികച്ച പാടശേഖരമായി തിരഞ്ഞെടുത്ത കുളത്താണി പാടശേഖരത്തിനുള്ള ആദരവ് പാടശേഖര സമിതി സെക്രട്ടറി പ്രദീപ് മൂലക്കാട്ട് ഏറ്റുവാങ്ങി.അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!