32.2 C
Kunnamkulam
Saturday, October 31, 2026
Home Bureaus Perumpilavu എ ബി ബിജേഷ് രക്തസാക്ഷിദിനം; ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മറ്റി സെമിനാര്‍ സംഘടിപ്പിച്ചു

എ ബി ബിജേഷ് രക്തസാക്ഷിദിനം; ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മറ്റി സെമിനാര്‍ സംഘടിപ്പിച്ചു

19

എ ബി ബിജേഷ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കടവല്ലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ”സാമ്രാജ്യത്വ നീതിശാസ്ത്രങ്ങളെ ചോദ്യം ചെയ്യുന്ന ആഗോള യുവത: ജെന്‍ സെഡ് പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാവിയും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം എം ഷാജര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുന്നംകുളം വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രതി സതീഷ് അധ്യഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി നിതിന്‍ വിജയന്‍ ,സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, എ ബി ബിജേഷിന്റെ സഹോദരന്‍ എ ബി ബിനീഷ്, ബ്ലോക്ക് ട്രഷറര്‍ വിനോദ് വി, ബിന്ദു ധര്‍മന്‍, സുധീര്‍ കെ ഇ, അജിത്ത്കുമാര്‍ കെ സി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!