32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Kunnamkulam ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഇന്ന്

ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ ഇന്ന്

31

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ ഇന്ന് ആഘോഷിക്കും.
പെരുന്നാള്‍ ദിവസമായ ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന് കുന്നംകുളം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍ മേല്‍ കുര്‍ബ്ബാനയും നടന്നു. തുടര്‍ന്ന് സ്മരണിക പ്രകാശനവും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള മെറിറ്റ് അവാര്‍ഡ് വിതരണം നിറപുഞ്ചിരി ചികിത്സ സഹായവിതരണം എന്നിവയും ഉണ്ടായി. മേഖലയിലെ 13 പ്രാദേശിക കമ്മിറ്റികളുടെ വാദ്യമേളങ്ങള്‍ വൈകിട്ട് 4 മണിയോടെ പള്ളിയില്‍ എത്തിചേരും. വാദ്യമേളങ്ങളുടെ എഴുന്നള്ളിപ്പിന് ശേഷം 4.30 ന് പ്രദക്ഷിണം ആശീര്‍വ്വാദം എന്നിവയ്ക്ക് ശേഷം തോട്ടുപ്പുറം വേലവരവിന് സ്വീകരണം, നേര്‍ച്ച സദ്യ എന്നിവ നടക്കും. പെരുന്നാളിന്റെ തലേദിവസമായ തിങ്കളാഴ്ച രാവിലെ 7 മണിയ്ക്ക് കടമ്പനാട് ഭദ്രാസനത്തിലെ ഡോ സഖറിയാസ് മാര്‍ അപ്രേം കാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബാനയും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടന്നു. ഉച്ചതിരിഞ്ഞ് 6 ന് കുറുക്കന്‍ പാറ സെന്റ് മേരീസ് കുരിശുപള്ളിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വൈകിട്ട് ഏഴു മണിയോടെ ആര്‍ത്താറ്റ് കത്തീഡ്രലിലെത്തി സമാപിച്ചു. തുടര്‍ന്ന് ഡോ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സന്ധ്യ നമസ്‌കാരം നടന്നു. ശേഷം പ്രദക്ഷിണവും ശ്ലൈഹിക വാഴ് വും ശേഷം പള്ളിയങ്കണത്തില്‍ വിവിധ വാദ്യമേളങ്ങളും ഉണ്ടായി.പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ ടി.സി. ജേക്കബ്ബ്, സഹവികാരി ഫാ കുര്യാക്കോസ് ജോണ്‍സണ്‍, സെക്രട്ടറി സി.സി.ഷാജി, ആലോഷകമ്മിറ്റി ഭാരവാഹികളായ ജോജിന്‍ രാജു , സാബു സൈമണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

 

ADVERTISEMENT
error: Content is protected !!