പഴഞ്ഞി പെരുന്തുരുത്തി മാര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് വികാരി ഫാ.മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍ കൊടിയേറ്റി. വിശുദ്ധ പരുമല തിരുമേനി സ്മാരക കുരിശുപള്ളി പെരുന്നാള്‍ സമാപനത്തിന് ശേഷമായിരുന്നു കൊടിയേറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 7ന് സന്ധ്യാനമസ്‌കാരം , തുടര്‍ന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി സെന്റ് ജോര്‍ജ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും. രാത്രി ദേശക്കാരുടെ വാദ്യമേളങ്ങളും ആനകളുമായുള്ള എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ നിന്നാരംഭിക്കും. ദേശം ചുറ്റി ഇവ പുലര്‍ച്ചെ പള്ളിയിലെത്തി സമാപിക്കും. ഞായറാഴ്ച രാവിലെ 8.30 ന് ഫാ. ആന്ത്രയോസ് മുഖ്യകാര്‍മികനായി കുര്‍ബാന അര്‍പ്പിക്കും. ഉച്ചയോടെ ആരംഭിക്കുന്ന വാദ്യമേളങ്ങളും ആനകളുമായുള്ള എഴുന്നള്ളപ്പുകള്‍ വൈകിട്ട് പള്ളിയിലെത്തി സമാപിക്കും. 4.45 ന് വാദ്യമേളങ്ങളും കൊടിയും കുരിശുമായി കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം. ആശീര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടാകും. പെരുന്നാളിന് വികാരി ഫാ. മാത്യു വര്‍ഗീസ് കുളങ്ങാട്ടില്‍, കൈസ്താനി സി.ടി. അജീഷ്, സെക്രട്ടറി പി.എ. ആല്‍വിന്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കും.



