32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ ‘ഇശ്ഖ് മജിലിസ് 2026’

ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ ‘ഇശ്ഖ് മജിലിസ് 2026’

1

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയുടെ നേതൃത്വത്തില്‍ ഇശ്ഖ് മജിലിസ് 2026 നടത്തി. മഹല്ല് ഖത്തീബ് ഡോക്ടര്‍ കബീര്‍ അന്‍വരി ഉത്ഘാടനം നിര്‍വഹിച്ചു. റബീഉല്‍ അവ്വലില്‍ മുപ്പത് ദിവസവും മൗലീദ് പാരായണം നിര്‍വഹിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ തളികശ്ശേരി കാദറിനെയും ആദരിച്ചു.
മൗലീദ് പാരായണത്തിനു് മദ്രസ പ്രധാന അദ്ധ്യാപകന്‍ അബ്ദുല്‍ റഹ്‌മാന്‍ ഹിഷാമിയും, ഉസ്താദുമാരായ സമദ് , ശിഹാബുദ്ധീന്‍ അഷറഫി എന്നിവരും നേതൃത്വം നല്‍കി. മഹല്ല് നിവാസികളായ നിരവധി പേര്‍ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി തറയില്‍ അലി, മെമ്പര്‍മാരായ പി.സി. മുഹമ്മദുണ്ണി, കെ.നാസര്‍ , കെ.കുഞ്ഞിമൊയ്തു, കെ.ജമാല്‍, ടി.റിയാസ് , ആര്‍.വി.ഷഹറത്ത് , സി.കുഞ്ഞിബാപ്പു, മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക് സ്വാഗതവും മഹല്ല് ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!