വലിയ നോമ്പ് ആചരണത്തിന് തുടക്കം കുറിച്ച് കത്തോലിക്ക വിശ്വാസികള്‍ വിഭൂതി തിരുന്നാള്‍ ആചരിച്ചു. മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടന്ന വിഭൂതി തിരുന്നാളിന് സഹവികാരി. ഫാ. ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍ മുഖ്യകാര്‍മ്മികനായി. ദിവ്യബലിയെതുടര്‍ന്ന് നെറ്റിയില്‍ കരികൊണ്ടുള്ള കുരിശു വരയും നടന്നു. കൈക്കാരന്‍മാരായ പി.എ. സ്റ്റീഫന്‍, ജോണ്‍സന്‍ കാക്കശ്ശേരി, സി.കെ. ജോയ്, ജോണ്‍സന്‍ സി. തോമസ്, ഇടവക വിശ്വാസികള്‍ തുടങ്ങിയവര്‍ വിഭൂതി തിരുന്നാളിന്റെ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
.