29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള ഇരുമ്പ് കവാടം അപകടാവസ്ഥയില്‍

കുന്നംകുളം നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള ഇരുമ്പ് കവാടം അപകടാവസ്ഥയില്‍

കുന്നംകുളം നഗരസഭാ ഓഫീസിനോട് ചേര്‍ന്ന വണ്‍വേ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ വാഹനങ്ങള്‍ കടക്കുന്നത് തടയാന്‍ സ്ഥാപിച്ച ഇരുമ്പ് കവാടം അപകടാവസ്ഥയില്‍. ഭാരമേറിയ ക്രോസ്ബാര്‍ വാഹനമിടിച്ച് തകര്‍ന്ന നിലയിലാണ്.  സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ‘ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ഈ റോഡിലൂടെ പ്രവേശിക്കുന്നത് തടയാനാണ് നഗരസഭ രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ച് ഇരുമ്പിന്റെ ക്രോസ്ബാര്‍ സ്ഥാപിച്ചത്. അപകടാവസ്ഥയിലായ കവാടം ഒരു ഭാഗം ചെരിഞ്ഞാണ് നില്‍ക്കുന്നത്. ഇനിയും വാഹനമിടിച്ചാല്‍ നിലം പതിച്ച് മറ്റൊരു അപകടത്തിന് കാരണമാകും. വലിയ ദുരന്തങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അപകടാവസ്ഥയിലായ കവാടത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!