കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂര്‍ യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു

 

ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂര്‍ യൂണിറ്റ് പ്രസിഡണ്ട് ബാബു സി.വി. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം. ഫ്രാന്‍സി സ്വാഗതം പറഞ്ഞു. . എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും, ഏറ്റവും കൂടുതല്‍ കാലം വ്യാപാരം നടത്തിയ വ്യക്തിയേയും ചടങ്ങില്‍ ആദരിച്ചു. കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ സോണി സക്കറിയ , കുന്ദംകുളം നിയോജക മണ്ഡലം ട്രഷറര്‍ ജിനീഷ് തെക്കേക്കര, കുന്ദംകുളം നിയോജക മണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ എം ടി റോയി , വനിതാ വിംഗ് ജോയന്റ് കണ്‍വീനര്‍ അനു ഫ്രാന്‍സി, യൂത്ത് വിംഗ് പ്രസിഡന്റ് പ്രതീഷ് കടവന, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എം.കെ. സുധാകരന്റെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ വ്യാപാരി വ്യവസായി ട്രഷറര്‍ സി. കെ. തോമാസ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT