ആശയങ്ങളുടെ വ്യത്യസ്ഥത കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധനേടി മോണോ ആക്ട് വേദി. നിറഞ്ഞ സദസിന് മുന്നിലാണ് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടേയും ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടേയും മോണോ ആക്ട് അരങ്ങേറിയത്. സാമൂഹിക പ്രസക്തിയുള്ള ആനുകാലിക വിഷയങ്ങളാണ് മത്സരാര്‍ത്ഥികള്‍ മോണോ ആക്ടിലൂടെ അവതരിപ്പിച്ചത്.
ട്രാര്‍സ് ജെന്ററുകള്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും വര്‍ഗീയതയും ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായ പഹല്‍ഗാം ആക്രമണവും,റേറ്റിംങ്ങിന് വേണ്ടിയുള്ള മാധ്യമ മത്സരങ്ങളും ലഹരിയും കൂട്ടികള്‍ക്ക് നേരെയുളള ആക്രമണങ്ങളുമെല്ലാം കാണികളുടെ മനസില്‍ തട്ടുന്ന വിധത്തിലാണ് മത്സരാര്‍ത്ഥികള്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ചത്.
Home Bureaus Erumapetty സ്കൂൾ കലോത്സവത്തിൽ ആശയങ്ങളുടെ വ്യത്യസ്ഥത കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധനേടി മോണോ ആക്ട് വേദി



