ദുബായിൽ നിര്യാതനായ കല്ലുംപുറം ഹൈസ്കൂൾ റോഡിൽ പനക്കൽ ജിനുവിന്റെ (35) മൃതദേഹം ബുധനാഴ്ച്ച രാവിലെ നാട്ടിലെത്തിക്കും. മൂന്ന് വർഷമായി ദുബായിലെ കെ.ടി.സി ഫ്ലൈറ്റ് ആൻഡ് കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച 3 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും. കല്ലുപുറം ക്രിസ്ത്യൻ കോഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് അംഗമാണ്. പിതാവ്: ഗീവർ. മാതാവ്: പരേതയായ റീന. ഭാര്യ: ലിൻറ ( നേഴ്‌സ്, കുവൈറ്റ്). മകൾ: ലുക്ക്.
Home Obituary News ദുബായിൽ നിര്യാതനായ കല്ലുംപുറം സ്വദേശി ജിനുവിന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിക്കും.



