വേലൂര്‍ മണിമലര്‍ക്കാവ് മാറു മറക്കല്‍ സമരത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേര്‍ന്നു. കാര്‍ഷിക കാര്‍ഷികേതരം സഹകരണ സംഘം ഹാളില്‍ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി മുരളീധരന്‍ അധ്യക്ഷനായി.



