പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സും ആഹ്‌ളാദ പ്രകടനവും നടത്തി

പത്തു വര്‍ഷത്തിനു ശേഷം ഇടതുമുന്നണിയില്‍ നിന്നും പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതില്‍ പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സും ആഹ്‌ളാദ പ്രകടനവും നടത്തി. പോര്‍ക്കുളം സെന്ററില്‍ നടത്തിയ സദസ്സിന്റെ ഉദ്ഘാടനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സി.ബി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.എ. ജോതിഷിനേയും വൈസ് പ്രസിഡണ്ട് തുഷാര സുബീഷിനേയും മറ്റു കോണ്‍ഗ്രസ് ജനപ്രതിനിധികളേയും രാജീവ് അനുമോദിച്ചു.

ADVERTISEMENT