26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു

അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു

172

ചാവക്കാട് തിരുവത്ര ജീലാനി നഗറില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു. ജീലാനി തേച്ചന്‍ വീട്ടില്‍ കദീജയുടെ വീട്ടിലെ രണ്ട് ആടുകളാണ് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ചത്തത്. ഒരാടിന് കടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പുറത്ത് എത്തിയപ്പോഴാണ് ചത്ത നിലയില്‍ കണ്ടത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൃഗ ഡോക്ടര്‍ ശര്‍മിള സ്ഥലത്തെത്തി. വാര്‍ഡ് കൗണ്‍സിലര്‍ റമീജ, സി കെ രമേശ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

ADVERTISEMENT
error: Content is protected !!