25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ദൈവമാതാവിന്റെ പുകഴ്ചാ പെരുന്നാള്‍ ആഘോഷിച്ചു

ദൈവമാതാവിന്റെ പുകഴ്ചാ പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ ദൈവമാതാവിന്റെ പുകഴ്ചാ പെരുന്നാള്‍ ആഘോഷിച്ചു. 25 ആം തിയതി വൈകീട്ട് സന്ധ്യാനമസ്‌കാരവും ദേശം ചുറ്റിയുള്ള പ്രദക്ഷിണവും നടന്നു. 26 ആം തിയതി മൂന്നിന്മേല്‍ കുര്‍ബാനയും, പള്ളിയ്ക്കു ചുറ്റുമുള്ള പ്രദക്ഷിണവും നേര്‍ച്ച സദ്യയും നടന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രപൊലീത്ത പ്രധാന കാര്‍മികനായി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ ഗീവര്‍ഗീസ് ജോണ്‍സന്‍, കൈസ്ഥാനി കെ.സി കുര്യാക്കോസ്, സെക്രട്ടറി ഷെറിന്‍ പോള്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!