നന്മ തൃശൂര്‍ ജില്ലാ കമ്മിറ്റി ടാഗോര്‍ അനുസ്മരണം സംഘടിപ്പിച്ചു

 

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടാഗോര്‍ അനുസ്മരണവും,കലാകാര ദിനാഘോഷവും വയനാട് നടന്ന നന്മ സംസ്ഥാനതല സര്‍ഗ്ഗോത്സവത്തില്‍ സമ്മാനങ്ങള്‍ നേടി തൃശൂര്‍ ജില്ലക്ക് രണ്ടാം സ്ഥാനം നേടി കൊടുത്ത കലാപ്രതിഭകള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. കുന്നംകുളത്തെ നന്മ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ഡോ.ശശീധരന്‍ കളത്തിങ്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്മ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഐ.ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ആമുഖപ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം പി. കൃഷ്ണനുണ്ണി നന്മ കലാകാരസന്ദേശവും നല്‍കി. സംസ്ഥാന ട്രഷറര്‍ മനോമോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.രവി, സര്‍ഗ്ഗ വനിത ജില്ലാ പ്രസിഡന്റ് പ്രസന്ന ബാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി.ബാലകൃഷ്ണന്‍ സ്വാഗതവും സര്‍ഗ്ഗ വനിത ജില്ല ട്രഷറര്‍ പ്രസന്ന ഉണ്ണി നന്ദിയും പറഞ്ഞു. അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT