ചാവക്കാട് മണത്തല ജാറത്തില്‍ ഭണ്ഡാരപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ചു. പള്ളിയുടെ മുന്‍വശത്തെ വാതിലിന്റെ ഓടാമ്പല്‍ തകര്‍ത്താണ് മോഷ്ടാവ് ജാറത്തിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജാറത്തിനുള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരപ്പെട്ടികള്‍ എടുത്ത് പള്ളി കബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി പണം കവര്‍ന്നു. പ്രഭാത പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം ചാവക്കാട് പോലീസില്‍ അറിയിച്ചു.ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.



