24.9 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam കാട്ടകാമ്പാല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ മോഷണം; യുവാവ് പിടിയില്‍

കാട്ടകാമ്പാല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ മോഷണം; യുവാവ് പിടിയില്‍

180

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിലായി. മലപ്പുറം കല്ലുര്‍മ തലേക്കര വീട്ടില്‍ അഭിജിത്ത് (19) ആണ് പോലീസ് പിടിയിലായത്. പള്ളി കോമ്പൗണ്ടിലുള്ള മുന്‍ വികാരി ഫാദര്‍ പി. പി. സൈമണ്‍ അച്ചന്റെ കല്ലറയിലെ ഓട്ടുവിളക്കും, പള്ളിയുടെ നടുമുറി കുരിശുപള്ളിക്ക് മുന്‍വശത്തെ തൂക്കുവിളക്കുമാണ് മോഷണം പോയത്. കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടാം തീയതി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!