കോട്ടപ്പടി, തൊഴിയൂര്‍ മേഖലയിലെ മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

കോട്ടപ്പടിയിലും തൊഴിയൂരിലുമായി കഴിഞ്ഞ ദിവസം വീടുകളും കടകളും  കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ മൂന്ന് പേരെ ഗുരുവായൂര്‍ പോലീസ്  അറസ്റ്റ് ചെയ്തു.  കൊട്ടാരക്കര മേലില ഷെഫീഖ് മന്‍സിലില്‍ സതീഷ് എന്ന റഫീക്ക്, ചാവക്കാട് തിരുവത്ര കണ്ണാച്ചി അനില്‍, കോട്ടപ്പടി പുന്നത്തൂര്‍ റോഡ് പുത്തിയില്‍ ശ്രീകുട്ടന്‍ എന്നിവരെയാണ് എസ.്എച്ച്.ഒ. കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 ന് രാത്രി കോട്ടപ്പടി വലിയപുരയ്ക്കല്‍ വിപിനന്റെ പൂട്ടിക്കിടന്ന വീട്ടിലെ മോഷണശ്രമവും 13 ന് രാത്രി തൊഴിയൂരില്‍ പൂട്ടിക്കിടന്ന കടകളിലും സ്‌കൂളിലും മോഷണം നടത്തിയത് റഫീക്ക് ആണെന്ന് പോലീസ് പറഞ്ഞു.

ADVERTISEMENT