24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Erumapetty തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം നടത്തി

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം നടത്തി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളക്ക് പ്രണാമം അര്‍പ്പിച്ച് കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹി എം.കെ സുനില്‍ കുമാര്‍, കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ്മാരായ പി.സി.ഗോപാലകൃഷ്ണന്‍, സജീവന്‍ ചാത്തനാത്ത്, ഒ.എസ്.വാസുദേവന്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ.വിനയകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ സൈബുന്നിസ ഷറഫു, രജിത ഷാജി അമ്മാട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജു താരു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി വിഷ്ണു ചിറമനേങ്ങാട്, ജനശ്രീ കടങ്ങോട് മണ്ഡലം ചെയര്‍മാന്‍ റഫീഖ് ഐനിക്കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!