ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയമായ വെള്ളാറ്റഞ്ഞൂര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാള്‍ ആഘോഷം

ഭാരതത്തിലെ പ്രഥമ ഫാത്തിമ മാതാ ദേവാലയമായ വെള്ളാറ്റഞ്ഞൂര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുന്നാളാള്‍ ആഘോഷം തുടരുന്നു. ഒക്ടോബര് 11 ,12 ,13 തിയതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.
ശനിയാഴ്ച രാവിലെയും വൈകീട്ടും വിശുദ്ധ കുര്‍ബാന ലദീഞ്ഞ്, നൊവേന എന്നിവക്ക് ശേഷം പള്ളിയിലേക്ക് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന വള പ്രദിക്ഷണം രാത്രി പത്തുമണിയോടെ പള്ളിയങ്കണത്തില്‍ തേരിന്റെ അകമ്പടിയോടെ എത്തി സമാപിച്ചു. തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടായിരുന്നു. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ സൈമണ്‍ തേര്‍മഠത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഊട്ട് വെഞ്ചിരിപ്പും നടന്നു. ശേഷം കുട്ടികള്‍ക്കുള്ള ചോറൂണും ഉണ്ടായിരുന്നു. പത്തുമണിക്ക് തണ്ടിലം സെന്റ് ആന്റണി ചര്‍ച്ച് ഇടവക വികാരിയും കിഡ്നി ഫെഡറേഷന്‍ ചെയര്‍മാനുമായ ഫാ ഡേവിസ് ചിറമ്മലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷകരമായി തിരുനാള്‍ കുര്‍ബാനയും ഉണ്ടായി. വൈകുന്നേരം നാലുമണിക്ക് കാനഡ ഡോണ്‍ ബോസ്‌കോ വികാരി ഫാ ജിജി മോന്‍ മാളിയേക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് തിരുന്നാള്‍ ജപമാല പ്രതിക്ഷണവും വിശുദ്ധ കുരിശിന്റെ ആശിര്‍വാദവും ഉണ്ടാകും.