തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2015 മുതല്‍ 2024 വരെയുള്ള ഹയര്‍ സെക്കന്‍ഡറി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തിയ പരിപാടി കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയില്‍ സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍ , മുന്‍ പ്രിന്‍സിപ്പിള്‍ ഇന്‍ ചാര്‍ജ് ലിസി ചാക്കോ എന്നിവര്‍ സംസാരിച്ചു. എച്ച്എസ്എസ് ഇന്‍ ചാര്‍ജ് ലീന ചാണ്ടി സ്വാഗതവും കെ എസ് ദിവ്യ നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ADVERTISEMENT