കുന്നംകുളം ആര്‍ത്താറ്റില്‍ ബൈക്ക് അപകടം; കുന്നംകുളം സ്റ്റേഷനിലെ 2 പോലീസുകാര്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം. കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജില്‍, ജ്യോതിഷ്, മടത്തിപറമ്പില്‍ വീട്ടില്‍ 54 വയസ്സുള്ള ശ്രീദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആര്‍ത്താറ്റ് പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പോലിസുകാര്‍ സഞ്ചരിച്ച ബൈക്ക് റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന സ്ത്രീയെ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ശ്രീദേവിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിക്കേറ്റ കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Kunnamkulam ബൈക്കപകടത്തില്‍ കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരടക്കം മൂന്നു പേര്‍ക്ക് പരിക്ക് ; പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം